Thursday, July 28, 2011

രക്തസാക്ഷി.

അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ ഒരു -
രക്തതാരകം രക്തസാക്ഷി.....
മെഴുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു -
ഇരുള്‍ വഴിയില്‍ ഊര്‍ജ്ജമായ് രക്തസാക്ഷി....
പ്രണയവും പൂക്കളും ശബളമോഹങ്ങളും -
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും.......
നേരിന്നു വേണ്ടി നിതാന്തം ഒരാദര്‍ശ -
വേരിന്നു വെള്ളവും വളവുമായൂറിയോന്‍....
അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........
ശലഭവര്‍ണ്ണക്കനവ്‌ നിറയുന്ന യവ്വനം -
ബലിനല്‍കി പുലരുവോന്‍ രക്തസാക്ഷി...
അന്ധകാരത്തില്‍ ഇടയ്ക്കിടയ്ക്കെത്തുന്ന -
കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷി...
അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍-
നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍..
പ്രിയമുള്ളതെല്ലാം ഒരുജ്ജ്വല സത്യത്തിനൂര്‍ജ്ജമായ് ഊറ്റിയോന്‍ രക്തസാക്ഷി..

എവിടെയോ കത്തിച്ചു വച്ചൊരു ചന്ദനത്തിരി പോലെ എരിയുവോന്‍ രക്തസാക്ഷി.....


തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചിനൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി..........


രക്തം നനച്ചു മഹാകല്പവൃക്ഷമായ് സത്യ സമത്വ സ്വാതത്ര്യം വളര്‍ത്തുവോന്‍....


അവഗണന അടിമത്വ അപകര്‍ഷ ജീവിതം
അധികാര ധിക്കാരമധിനിവേശം.....
എവിടെയീ പ്രതിമാനുഷധൂമമുയരുന്നതവിടെ-
കൊടുങ്കാറ്റു രക്തസാക്ഷി......
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചിനൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി..........
അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........
ഒരിടത്തവന്നു പേര്‍ ചെഗുവേരയെന്നെങ്കില്‍ -
ഒരിടതവന്നു ഭഗത്സിംഗ് പേര്‍.........
ഒരിടത്തവന്‍ യേശു ദേവനെന്നാണ്-
വേറൊരിടത്തവന്നു മഹാഗാന്ധി പേര്‍.........
ആയിരം പേരാണവന്നു ചരിത്രത്തി-
ലായിരം നാവവനെക്കാലവും.....
രക്തസാക്ഷീ നീ മഹാ പര്‍വതം
കണ്ണിനെത്താത്ത ദൂരത്തുയര്‍ന്നു നില്‍ക്കുന്നു നീ....
രക്തസാക്ഷീ നീ മഹാ സാഗരം -
എന്‍റെ ഹൃത്ച്ചക്രവാളം നിറഞ്ഞേ കിടപ്പു നീ.....
അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........*

ഒഞ്ചിയം

രക്തവര്‍ണ്ണ ചെങ്കൊടി വാനിലെക്കുയരവേ
നിറയും എന്റെ കണ്ണുകള്‍ നീറുമീ കരളുകള്‍
ചോരവാര്‍ന്നു ജീവിതം മണ്ണിലേക്ക് പോകവേ
കൈ വിടാതെ കാത്തുവച്ച കവ്യമാണീ ഒഞ്ചിയം

ഭഗത് സിംഗ് എഴുതിയ അവസാനത്തെ കത്ത്



സഖാക്കളേ,

ജീവിക്കുവാനുള്ള ആഗ്രഹം സ്വാഭാവികമാണ്. അത് എന്നിലുമുണ്ട്. അത് മറച്ചുവെക്കുവാന് ഞാന് ആഗ്രഹിക്കുന്നില്ല. പക്ഷെ, അത് സോപാധികമാണ്. ഒരു തടവുകാരനെന്ന നിലയിലോ, അന്യായമായ നിയന്ത്രനങ്ങല്ക് കീഴ്വഴങ്ങിയോ, കൂച്ചുവിലങ്ങിലോ ജീവിക്കുവാന് ഞാന് ആഗ്രഹിക്കുന്നില്ല. എന്റെ പേര് ഇന്ത്യന് വിപ്ലവത്തിന്റെ ഒരു പ്രതീകമായി തീര്ന്നിട്ടുണ്ട്. ഞാന് ജീവിക്കുകയാണെങ്കില് തന്നെ ഇതിലും കൂടുതല് ഉയരാന് കഴിയാത്തത്ര ഔന്നത്യത്തിലേക്ക് എന്നെ ഉയര്ത്തിയത് വിപ്ലവ പാര്ടിയുടെ ആദര്ശങ്ങളും താഗങ്ങലുമാണ്. ഇന്ന്, ജനങ്ങള്ക്ക് എന്റെ ദൌര്ബല്യങ്ങളെ കുറിച്ചു അറിയില്ല. കഴുമരത്തില് നിന്നു ഞാന് രക്ഷപെട്ടാല് ആ ദൌര്ബല്യങ്ങള് ജനങ്ങളുടെ മുന്പാകെ പ്രത്യക്ഷപ്പെടുകയോ, അല്ലെങ്കില് ഒരുവേള പാടെ അപ്രത്യക്ഷമാകുകയോ ചെയ്തേക്കാം. നേരെ മറിച്ച് ധീരതയോടെ ചിരിച്ചുകൊണ്ട് ഞാന് കഴുമാരത്തിലെരുകയാനെങ്കില് അത് ഇന്ത്യയിലെ മാതാക്കളെ ആവേശം കൊള്ളിക്കും. സ്വന്തം മക്കളും ഭാഗത്സിങ്ങുമാരാകണമെന്നു അവര് അഭിലഷിക്കും. അങ്ങിനെ നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന് ത്യജിക്കുവാന് സന്നദ്ധരാകുന്നവരുടെ എണ്ണം ഗണ്യമായി വര്ദ്ധിക്കും. അപ്പോള് വിപ്ലവത്തിന്റെ വേലിയെറ്റത്തെ നേരിടാന് സാമ്രാജ്യത്വത്തിന് കഴിയാതെ വരും. അവരുടെ ശക്തിയും പൈശാചികമായ പരിശ്രമങ്ങളും കൊണ്ടൊന്നും പിന്നെ മുന്നേറ്റത്തെ തടഞ്ഞു നിര്ത്തുവാന് ആവില്ല.

അതെ, ഒരു കാര്യം ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നു. മനുഷ്യ രാശിക്കും എന്റെ നാടിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഒരഭിലാഷം എന്റെ ഹൃദയത്തില് ഞാന് വെച്ചു വളര്ത്തിയിരുന്നു. ഈ അഭിലാഷങ്ങളുടെ ആയിരത്തില് ഒരു ഭാഗം പോലും സാക്ഷാത്കരിക്കാന് എനിക്ക് കഴിഞ്ഞില്ല. ഞാന് ജീവിക്കുകയാണെങ്കില് ഒരു വേള അവ സാക്ഷാത്കരിക്കുവാന് ഒരവസരം എനിക്ക് ലഭിച്ചേക്കാം. മരിക്കരുതെന്ന ആഗ്രഹം എപ്പോഴെങ്കിലും എന്റെ മനസ്സിലുടിചിട്ടുന്ടെങ്കില് അത് ആ ഒരു ഉദ്ദേശത്തില് നിന്നുമാത്രമാണ്. ഈ അവസരത്തില് ഞാന് സ്വയം അഭിമാനം കൊള്ളുന്നു. അന്തിമ പരീക്ഷണത്തിനായി ഞാന് ഉദ്യെഗത്തോടെ കാത്തിരിക്കുകയാണ്. ആ ദിവസം കുറേകൂടി വേഗത്തില് അടുത്തുവരനമെന്നു ഞാന് ആഗ്രഹിക്കുന്നു

നിങ്ങളുടെ സഖാവ് .... ഭഗത് സിംഗ്

കാലം സാക്ഷി ചരിത്രം സാക്ഷി.. രണാംഗണത്തിലെ രക്തം സാക്ഷി

"കാലം സാക്ഷി ചരിത്രം സാക്ഷി..
രണാംഗണത്തിലെ രക്തം സാക്ഷി...
രക്ത സാക്ഷി കുടീരം സാക്ഷി....
കാലത്തിന്റെ ചരിത്രത്തിന്റെ-
വാള്മുന പൊട്ടി പോകുന്നില്ല...
രക്തസാക്ഷി മരിക്കുന്നില്ല..
ജീവിക്കുന്നു ഞങ്ങളിലൂടെ..
പോരാടുന്നു ഞങ്ങളിലൂടെ..."
...................തൃശൂര് ഗവണ്മെന്റ് കോളേജില് എസ് എഫ് ഐ നേതാവായിരുന്ന കെ.ആര് .തോമസ് ആര് എസ് എസ്-കാരാല് കൊല്ലപ്പെട്ടപ്പോള് അന്ന് എസ് എഫ് ഐ സംസ്ഥാന സമിതിയംഗം ആയിരുന്ന എന് പി ചന്ദ്രശേഖരന് എഴുതിയ ഈ മുദ്രാവാക്യം സമര മുഖങ്ങളിലെ തീക്ഷ്ണ സാനിധ്യമായ് ഇന്നും ജീവിക്കുന്നു... ഒപ്പം രക്ത സാക്ഷി സ്മരണയും....

കൊല്ലാം..പക്ഷെ,തോല്‍പ്പിക്കാനാവില്ല..

''തോല്‍പ്പിക്കാനാവില്ല, ഞങ്ങളെ''
''സമരതീക്ഷ്ണമായ ഇന്നലെകളില്‍ ചുടുനിണം പടര്‍ന്ന പടനിലങ്ങളില്‍
പോരാട്ടത്തിന്‍റെ പുത്തന്‍ ഇതിഹാസങ്ങള്‍ രചിച്ചവര്‍ ഞങ്ങള്‍..,
ധീരരക്തസാക്ഷികളുടെ ദീപ്തസ്മരണകളില്‍ നിന്നും പുതിയ പ്രചോദനം ഉള്‍ക്കൊണ്ടവര്‍ ..,
അനീതിക്കെതിരായി പ്രതികരണ ശേഷിയോടെ കൊടുങ്കാറ്റായി ആഞ്ഞടിക്കും ഞങ്ങള്‍..,
ഭരണകൂട ഭീകരതയുടെ ലാത്തിയും ഗ്രനേഡുമുപയോഗിച്ച് അടിച്ചമര്‍ത്താനാവില്ല,ഞങ്ങളുടെ പോരാട്ടവീര്യത്തെ..,
കൊല്ലാം..പക്ഷെ,തോല്‍പ്പിക്കാനാവില്ല...'

ശുഭ്രപതാക

ജനിച്ച മണ്ണില്‍ ജീവിക്കാനും വിദ്യാഭ്യാസം നേടാനും വേണ്ടിയാണ് ഞങ്ങള്‍ ഈ സമരമുഖത്ത്‌ നിലയുറപ്പിച്ചിരിക്കുന്നത്.
ഈ സമരഭൂമിയില്‍
ഞങ്ങള്‍ ഏറ്റുവാങ്ങിയതത്രയും
ഈ നാടിന്റെ മുഖത്തുവീണ അടിയാണ് .....
ഈ തെരുവോരങ്ങളിലും
നിരത്തുകളിലും പെയ്തതത്രയും
ഈ നാടിന്‍റെ ഹൃദയത്തില്‍ നിന്ന്
വാര്‍ന്ന രക്തമാണ്.....
ഈ പോരാട്ടത്തിന്റെ മൂലധനം
ചോരത്തുള്ളികള്‍ ആണെങ്കില്‍
ഞങ്ങളുടെ ചോരതുള്ളികളാല്‍
ഈ കേരളം ചുവന്നുതുടുക്കുക തന്നെ ചെയ്യും.....
തോല്‍പ്പിക്കാനാവില്ല, ഞങ്ങളെ
സമരതീക്ഷ്ണമായ ഇന്നലെകളില്‍
ചുടുനിണം പടര്‍ന്ന പടനിലങ്ങളില്‍
പോരാട്ടത്തിന്‍റെ പുത്തന്‍
ഇതിഹാസങ്ങള്‍ രചിച്ചവര്‍ ഞങ്ങള്‍..
ധീരരക്തസാക്ഷികളുടെ
ദീപ്തസ്മരണകളില്‍ നിന്നും
പുതിയ പ്രചോദനം ഉള്‍ക്കൊണ്ടവര്‍ ..
അനീതിക്കെതിരായി
പ്രതികരണശേഷിയോടെ
കൊടുങ്കാറ്റായി ആഞ്ഞടിക്കും ഞങ്ങള്‍..
ഭരണകൂട ഭീകരതയുടെ ലാത്തിയും ഗ്രനേഡുമുപയോഗിച്ച്
അടിച്ചമര്‍ത്താനാവില്ല,
ഞങ്ങളുടെ പോരാട്ടവീര്യത്തെ..
നീതി ലഭിക്കും വരെ സമര മുഖങ്ങള്‍
ഉണര്‍ന്നു തന്നെ ഇരിക്കും...
രക്ത നക്ഷത്രം ആലേഘനം ചെയ്ത
ശുഭ്രപതാക
പോരാട്ടങ്ങളുടെ വെന്നിക്കൊടിയായി
ഉയര്‍ന്നു തന്നെ ഇരിക്കും...
ഞങ്ങളെ കൊല്ലാം...
പക്ഷെ തോല്‍പ്പിക്കാനാവില്ല...

CHE vs TV interviewer

TV interviewer:: "Are you a Communist?"

CHE: "If you consider that the things that we are doing in the people's interest represent manifestations of communism, then call us communists. If you are asking whether I am a member of the Partido Socialista Popular, the answer is no."

Q: "Why did you come to Cuba?"

CHE: "I wanted to take part in the liberation of even a small piece of enslaved Latin America."

Q: "Do you advocate maintaining relations with Soviet Russia?"

CHE: "I support the establishment of diplomatic and trade relations with all countries in the world barring exception. I see no reason to exclude a country that respects us and hopes for the victory of our ideals."

ചെഗുവേര

"ഈ അസ്തമയത്തില്‍ എനിക്ക് നിരാശയില്ല ..
നാളെയുടെ ഉദയത്തിലാണ് എന്റെ പ്രതീക്ഷ"
                                                         ചെഗുവേര 

ഞങ്ങള്‍ തിരിച്ചു വരും..

ഞങ്ങള്‍ തിരിച്ചു വരും....മുള നുള്ളിയിട്ട് വളമാക്കിയെന്നു നിങ്ങള്‍കരുതിയ ചുവപ്പിന്റെ ഇളം കതിരുകള്‍....വര്‍ഗ  സമരത്തിന്റെ..,പോരാട്ടത്തിന്റെ..ആകാശങ്ങളിലേക്ക് പടര്‍ന്നു ..,ചില്ലകള്‍ വിടര്‍ത്തി ..,പൂത്തു നില്ക്കും....

"വിപ്ലവം ജയിക്കട്ടെ "

വര്‍ഗീയതയുടെ വളര്‍ത്തു നായ്ക്കള്‍ ,
ഞങ്ങള്‍ക്ക് നേരെ കുരച്ചടുത്തപ്പോഴും ,
സാമ്രാജ്യത്വ കാപട്യമാണിഞ്ഞ
ചെന്നായ്‌ കൂട്ടം ഞങ്ങള്‍ക്ക് നേരെ
പടയോരുക്കിയപ്പോഴും ,
ആഭിജാത്യത്തിന്റെ വെള്ളി കെട്ടിയ
ചൂരലുമായി ഒരു കാലഘട്ടം
ഞങ്ങള്‍ക്ക് നേരെ പോരിനിറങ്ങിയപ്പോഴും ,
ഈ ചുവന്ന മണ്ണില്‍ കാലൂന്നി
ഞങ്ങള്‍ ഉറക്കെ വിളിച്ചു

"വിപ്ലവം ജയിക്കട്ടെ "

സ്റ്റാലിന്‍

തെറ്റുകള്‍ സമ്മതിക്കാന്‍ ഭയമില്ലാത്ത അവസ്ഥയിലാണ് പാര്‍ടിയുടെ ശക്തി നിലകൊള്ളുന്നത് .
സത്യസന്തരായ തൊഴിലാളികളും മുഴുവന്‍ ജനങ്ങളും നമ്മുടെ തെറ്റുകള്‍ ചുണ്ടി കാണിച്ചു കൊള്ളട്ടെ ,
കുറവുകള്‍ എങ്ങനെ പരിഹരിക്കണമെന്ന് അവര്‍ പറഞ്ഞുകൊള്ളട്ടെ ,
അതുകൊണ്ടു നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക് സ്തംഭനം ഉണ്ടാകുകയില്ല ,
ജീര്‍ണത ഉണ്ടാകുന്നില്ല നമ്മുടെ പ്രവര്‍ത്തനം തീര്‍ച്ചയായും മെച്ചപ്പെടും .
നാം വിജയിക്കുക തന്നെ ചെയ്യും .--സ്റ്റാലിന്‍

മാര്‍ക്സ്

"തന്റെ സത്യസന്ധമായ അദ്വാനത്തിനു സമ്പാദിക്കാന്‍ കഴിയുന്ന സര്‍വതും സ്വന്തമായനുഭവിക്കാന്‍ ഓരോ മനുഷ്യനും സംശയ രഹിതമായ അവകാശമുണ്ട്‌ "--- മാര്‍ക്സ്

ചാരു മജൂംദാര്‍

ആയിരമായിരം ചുവന്നപ്പൂക്കള്‍.... Red Salutes...
Let us pay tributes to Com. Charu Majumdar on his death anniversary...
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗ്ഗസ്വഭാവത്തെക്കുറിച്ചുള​ ്ള കടുത്ത എതിർപ്പാണ് ചാരു മജൂംദാറെ അതിൽ നിന്നും അകലാൻ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയിലെ ഭരണവർഗ്ഗം ആഗോള ബൂർഷ്വായുടെ ദല്ലാൾ ദൌത്യമാണ് നിർവ്വഹിക്കുന്നതെന്നും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കരുതുന്നതു പോലെ ദേശീയസ്വഭാവമുള്ള ബൂർഷ്വായല്ല ഇന്ത്യൻ ഭരണവർഗ്ഗം എന്ന വിശകലനമാണ് ചാരു മജൂംദാരിന്റേത്. ഇതിന്റെ അടിസ്ഥാനത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉപദേശപ്രകാരം മാവോ സെ ദുങ്ങിന്റെ പാത പിന്തുടർന്നു കൊണ്ട് ഗ്രാമങ്ങളെ മോചിപ്പിക്കുവാനും അതു വഴി നഗരങ്ങളെ കീഴ്പ്പെടുത്തുവാനുമുള്ള രാഷ്ട്രീയ പോരാട്ടം ആരംഭിച്ചു. ബംഗാളിലെ നക്സൽബാരി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച ഈ പോരാട്ടം അതിനാൽ നക്സലിസം എന്ന പേരിൽ അറിയപ്പെട്ടു.
1972 ജുലൈ 28-ന്‌ അലിപൂർ ജയിലിൽ പോലീസ് കസ്റ്റഡിയിൽ മർദ്ദനവും പീഡനവും സഹിച്ച് ആസ്ത്‌മാ രോഗിയായിരുന്ന ചാരു മജൂംദാർ ചികിത്സ ലഭിക്കാതെ മരിച്ചു. ഇന്ത്യയിലെ പ്രധാന നക്സലൈറ്റ് പ്രസ്ഥാനങ്ങൾ ജുലൈ 28 രക്തസാക്ഷിദിനമായി ആചരിച്ച്‌ വരുന്നു.
Charu Majumdar was a communist revolutionary from India. He was born in 1918 at Siliguri, West Bengal. His father was a freedom fighter. Majumdar dropped out of college in 1938. In 1946, he joined the Tebhaga movement. He was briefly imprisoned in 1962.He wanted to create a new national homeland Communist Republic of Bangala Rastra.
During the mid 1960s Majumdar organized a leftist faction in Communist Party of India (Marxist) (CPI(M)) in northern Bengal. In 1967, a militant peasant uprising took place in Naxalbari, led by the Majumdar group. This group would later become known as the Naxalites, and eight articles written by him at this time - known as the Historic Eight Documents - have been seen as providing their ideological foundation: arguing that revolution must take the path of armed struggle on the pattern of the Chinese revolution. The same year, Majumdar broke away and formed the All India Coordination Committee of Communist Revolutionaries which in 1969 founded the Communist Party of India (Marxist-Leninist)—with Majumdar as its General Secretary.
He was captured from his hide-out on July 16, 1972, and killed by police in police custody at the Laal Bazar police Station on July 28, 1972. : wp