സഖാക്കളേ,
ജീവിക്കുവാനുള്ള ആഗ്രഹം സ്വാഭാവികമാണ്. അത് എന്നിലുമുണ്ട്. അത് മറച്ചുവെക്കുവാന് ഞാന് ആഗ്രഹിക്കുന്നില്ല. പക്ഷെ, അത് സോപാധികമാണ്. ഒരു തടവുകാരനെന്ന നിലയിലോ, അന്യായമായ നിയന്ത്രനങ്ങല്ക് കീഴ്വഴങ്ങിയോ, കൂച്ചുവിലങ്ങിലോ ജീവിക്കുവാന് ഞാന് ആഗ്രഹിക്കുന്നില്ല. എന്റെ പേര് ഇന്ത്യന് വിപ്ലവത്തിന്റെ ഒരു പ്രതീകമായി തീര്ന്നിട്ടുണ്ട്. ഞാന് ജീവിക്കുകയാണെങ്കില് തന്നെ ഇതിലും കൂടുതല് ഉയരാന് കഴിയാത്തത്ര ഔന്നത്യത്തിലേക്ക് എന്നെ ഉയര്ത്തിയത് വിപ്ലവ പാര്ടിയുടെ ആദര്ശങ്ങളും താഗങ്ങലുമാണ്. ഇന്ന്, ജനങ്ങള്ക്ക് എന്റെ ദൌര്ബല്യങ്ങളെ കുറിച്ചു അറിയില്ല. കഴുമരത്തില് നിന്നു ഞാന് രക്ഷപെട്ടാല് ആ ദൌര്ബല്യങ്ങള് ജനങ്ങളുടെ മുന്പാകെ പ്രത്യക്ഷപ്പെടുകയോ, അല്ലെങ്കില് ഒരുവേള പാടെ അപ്രത്യക്ഷമാകുകയോ ചെയ്തേക്കാം. നേരെ മറിച്ച് ധീരതയോടെ ചിരിച്ചുകൊണ്ട് ഞാന് കഴുമാരത്തിലെരുകയാനെങ്കില് അത് ഇന്ത്യയിലെ മാതാക്കളെ ആവേശം കൊള്ളിക്കും. സ്വന്തം മക്കളും ഭാഗത്സിങ്ങുമാരാകണമെന്നു അവര് അഭിലഷിക്കും. അങ്ങിനെ നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന് ത്യജിക്കുവാന് സന്നദ്ധരാകുന്നവരുടെ എണ്ണം ഗണ്യമായി വര്ദ്ധിക്കും. അപ്പോള് വിപ്ലവത്തിന്റെ വേലിയെറ്റത്തെ നേരിടാന് സാമ്രാജ്യത്വത്തിന് കഴിയാതെ വരും. അവരുടെ ശക്തിയും പൈശാചികമായ പരിശ്രമങ്ങളും കൊണ്ടൊന്നും പിന്നെ മുന്നേറ്റത്തെ തടഞ്ഞു നിര്ത്തുവാന് ആവില്ല.
അതെ, ഒരു കാര്യം ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നു. മനുഷ്യ രാശിക്കും എന്റെ നാടിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഒരഭിലാഷം എന്റെ ഹൃദയത്തില് ഞാന് വെച്ചു വളര്ത്തിയിരുന്നു. ഈ അഭിലാഷങ്ങളുടെ ആയിരത്തില് ഒരു ഭാഗം പോലും സാക്ഷാത്കരിക്കാന് എനിക്ക് കഴിഞ്ഞില്ല. ഞാന് ജീവിക്കുകയാണെങ്കില് ഒരു വേള അവ സാക്ഷാത്കരിക്കുവാന് ഒരവസരം എനിക്ക് ലഭിച്ചേക്കാം. മരിക്കരുതെന്ന ആഗ്രഹം എപ്പോഴെങ്കിലും എന്റെ മനസ്സിലുടിചിട്ടുന്ടെങ്കില് അത് ആ ഒരു ഉദ്ദേശത്തില് നിന്നുമാത്രമാണ്. ഈ അവസരത്തില് ഞാന് സ്വയം അഭിമാനം കൊള്ളുന്നു. അന്തിമ പരീക്ഷണത്തിനായി ഞാന് ഉദ്യെഗത്തോടെ കാത്തിരിക്കുകയാണ്. ആ ദിവസം കുറേകൂടി വേഗത്തില് അടുത്തുവരനമെന്നു ഞാന് ആഗ്രഹിക്കുന്നു
നിങ്ങളുടെ സഖാവ് .... ഭഗത് സിംഗ്
No comments:
Post a Comment