കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
സി.പി.ഐ(എം) അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്)(CPI(M)അല്ലെങ്കിൽ CPM) , ഭാരതത്തിലെ ഒരു രാഷ്ട്രീയ കക്ഷിയാണ്. കേരളം, പശ്ചിമ ബംഗാൾ,ത്രിപുര എന്നീ സംസ്ഥാനങ്ങൾ സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളാണ്. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന സംഘടനയിൽ നിന്ന് തെറ്റിപ്പിരിഞ്ഞവർ രൂപവത്കരിച്ച പാർട്ടിയാണിത്.
സി.പി.ഐ(എം) അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്)(CPI(M)അല്ലെങ്കിൽ CPM) , ഭാരതത്തിലെ ഒരു രാഷ്ട്രീയ കക്ഷിയാണ്. കേരളം, പശ്ചിമ ബംഗാൾ,ത്രിപുര എന്നീ സംസ്ഥാനങ്ങൾ സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളാണ്. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന സംഘടനയിൽ നിന്ന് തെറ്റിപ്പിരിഞ്ഞവർ രൂപവത്കരിച്ച പാർട്ടിയാണിത്.
ചരിത്രം
1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൽക്കട്ടയിൽ വച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ഏഴാം പാർട്ടി കോൺഗ്രസ്സിൽ വച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) രൂപവത്കരിയ്ക്കുവാനുള്ള തീരുമാനമുണ്ടായത്. മാതൃ സംഘടനയിലെ പ്രബലരായ ഒരു വിഭാഗം ഔദ്യോഗിക പക്ഷത്തിനെതിരേ തിരിയുകയും പുതിയൊരു പാർട്ടി അവർ രൂപവത്കരിയ്ക്കുകയുമാണ് ചെയ്തത്. അന്താരാഷ്ടവും ദേശീയവുമായ സംഭവങ്ങളും തത്ത്വശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങളും അതിനു കാരണമായിട്ടുണ്ട്.
ലക്ഷ്യം
ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്). തൊഴിലാളിവർഗ സർവാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം. മാർക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്ത്വശാസ്‌ത്രവുമാണ് പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും വഴികാട്ടുന്നത്. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്‌ക്ക് അറുതി വരുത്തി, അധ്വാനിക്കുന്ന ജനങ്ങൾക്ക് പൂർണമോചനത്തിലേക്കുള്ള ശരിയായ വഴി കാട്ടാൻ മാർക്‌സിസം-ലെനിനിസത്തിനു മാത്രമേ കഴിയൂ. തൊഴിലാളിവർഗ സാർവദേശീയത്വത്തിന്റെ കൊടി പാർട്ടി ഉയർത്തിപ്പിടിക്കുന്നു.
കൊടി
വീതിയുടെ ഒന്നരമടങ്ങ് നീളമുള്ള ചെങ്കൊടിയാണ് പാർട്ടിയുടെ കൊടി. കൊടിയുടെ മധ്യത്തിലായി വെളുത്തനിറത്തിൽ വിലങ്ങനെവെച്ച അരിവാളും ചുറ്റികയും ഉണ്ടായിരിക്കും.
]പോരാട്ടങ്ങൾ
പട്ടിണി മാർച്ച്
1936 ജൂലായ് 1 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട കാൽനടജാഥയുടെ ക്യാപ്‌റ്റൻ എ.കെ.ജിയായിരുന്നു. പട്ടിണിയും ദാരിദ്ര്യവും നടമാടുന്ന കാലത്ത് അതിൽ നിന്നുള്ള മോചനത്തിന്റെ സന്ദേശമാണ് ജാഥയിലൂടെ മുഴക്കിയത്. "പട്ടിണിയായ് പട്ടിണിയായ് മുറുമുറെ പട്ടിണിയായ് പട്ടണത്തിലുള്ളവരും ഉൾനാട്ടുകാരും"
ഗ്രാമഗ്രാമാന്തരങ്ങളിൽ ആ പാട്ട് അലയടിച്ചു. ജനങ്ങളത് ഏറ്റുപാടി. "വിശപ്പിന്റെയും പട്ടിണിയുടെയും കാരണങ്ങൾ എന്താണെന്നു ജനങ്ങളെ പഠിപ്പിക്കുകയും ആ മഹാമാരി തുടച്ചുനീക്കാൻ എന്താണ് ചെയ്യേണ്ടതെന്നും അവരെ മനസ്സിലാക്കിക്കുകയും ആയിരുന്നു ജാഥയുടെ ലക്ഷ്യം. മറ്റു വിധത്തിൽ പറഞ്ഞാൽ അത് സോഷ്യലിസത്തിന്റെ പുതിയ രീതിയിലുള്ള പ്രചാരണമായിരുന്നു. ഗവൺമെന്റ് ഇത് വളരെ നന്നായി മനസ്സിലാക്കി. ഒരു വലിയ സംഘം പോലീസുകാരും കാൽനടയായി ഞങ്ങളെ അനുഗമിച്ചു. ഓരോ സ്ഥലത്തും ഓരോ പുതിയ സംഘം പോലീസ് ഞങ്ങളോട് ചേരും. ഒരു പോലീസ് ജാഥ ഞങ്ങളെ പിന്തുടരുന്നതുപോലെയായിരുന്നു."(എ.കെ.ജി)
വളരെയേറെ പ്രയാസങ്ങൾ സഹിച്ചാണ് ജാഥ മുന്നോട്ടുനീങ്ങിയത്. ജാഥ ഒരു പുതിയ സംരംഭമായിരുന്നതുകൊണ്ടും പല സ്ഥലത്തും പ്രസ്ഥാനം ഇല്ലാതിരുന്നതും ഈ പ്രയാസങ്ങൾ വർധിപ്പിച്ചു. എന്നാലും പാട്ടും മുദ്രാവാക്യം വിളിയും അവരിൽ വീണ്ടും ആവേശമുണർത്തി. 750 നാഴിക നടന്നാണ് അവർ മദിരാശിയിലെത്തിയത്. അതിനിടയ്‌ക്ക് 500 പൊതുയോഗങ്ങൾ. അവയിൽ രണ്ടു ലക്ഷം ആളുകളോട് പ്രസംഗിച്ചു. 25000 ലഘുലേഖകൾ വിറ്റു. ചില്ലറതുട്ടുകളായി 500 രൂപ പിരിച്ചെടുത്തു. ഈ ജാഥയിലെ അനുഭവം എല്ലാ താലൂക്കുകളിലും ചെറിയ ജാഥകൾ നടത്താനുള്ള ആവേശം അവർക്കുണ്ടായി. പട്ടിണിക്കും തൊഴിലില്ലായ്‌മയ്‌ക്കുമെതിരായി ഈ ജാഥകളിലൂടെ ഉയർത്തിയ ശക്തമായ പ്രചാരണം സാമാന്യജനങ്ങളിൽ വലിയ തോതിൽ പടർന്നു പിടിച്ചു. ധാരാളം പുതിയ പ്രവർത്തകർ ഇതുവഴി രംഗത്തു വരികയും ചെയ്‌തു.
1940 സെപ്‌തംബർ 15 രണ്ടാം ലോകയുദ്ധകാലം
നാല്‌പതുകോടി ഇന്ത്യക്കാരുടെ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ട്, അവരുടെ അഭിപ്രായമാരായാതെ ഇന്ത്യാ സ്റ്റേറ്റ് സെക്രട്ടറി ലിയോപ്പോൾഡ് ആമറി ഇന്ത്യയേയും യുദ്ധത്തിൽ പങ്കാളിയായി പ്രഖ്യാപിച്ചുകൊണ്ടു ബ്രിട്ടീഷ് കോമൺസഭയിൽ പ്രസംഗിച്ചു.
ഇന്ത്യയുടെ അനുമതിയോ, അറിവോ കൂടാതെ, നാല്‌പ്പതുകോടി ജനതയെ നിർബന്ധപൂർവ്വം യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നതിൽ പ്രതിഷേധിക്കുവാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിററി ഇന്ത്യൻ ജനതയോടഭ്യർത്ഥിച്ചു.
അന്നു ഇടതുപക്ഷത്തിന്റെ കൈയിലായിരുന്ന കെ പി സി സിയും പ്രതിഷേധത്തിനാഹ്വാനം ചെയ്‌തു. കേരളം ആവേശപൂർവ്വം ആഹ്വാനം ഏറ്റെടുത്തു. 1940 സെപ്‌തംബർ 15 ന് മട്ടന്നൂരിലും മൊറാഴയിലും തലശ്ശേരി കടപ്പുറത്തും പോലീസും പ്രകടനക്കാരും തമ്മിൽ ഏറ്റുമുട്ടി. പോലീസ് നിറയൊഴിച്ചു. തലശ്ശേരി കടപ്പുറത്ത് അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായി.
മൊറാഴ 1940 സെപ്‌തംബർ 15
കെ പി സി സിയുടെ പ്രതിഷേധാഹ്വാനത്തിനു മുമ്പു തന്നെ കർഷകസംഘം വിലവർദ്ധന പ്രതിഷേധ ദിനമാചരിക്കുവാൻ ആഹ്വാനം നടത്തിയിരുന്നു. ചിറയ്‌ക്കൽ താലൂക്കിലെ കീച്ചേരിയിലാണ് കർഷകസംഘം സമ്മേളനം നടത്താൻ തീരുമാനിച്ചത്.
സെപ്‌തംബർ 15 ന് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നിരവധി കർഷകജാഥകളും ആറോൺ മിൽ തൊഴിലാളികളും കീച്ചേരിയിലേക്ക് പുറപ്പെട്ടു. ഒരു സംഘം പോലീസ് എത്തി അവിടെ 144 പ്രഖ്യാപിച്ചതായി അറിയിച്ചു.
ഉടനെ നിരോധനമില്ലാത്ത മൊറാഴ വില്ലേജിലെ അഞ്ചാംപീടികയിലേക്ക് സമ്മേളനം മാറ്റാൻ സംഘാടകർ നിശ്ചയിച്ചു.
എല്ലാ ജാഥകളും അഞ്ചാംപീടികയിലേക്ക് നീങ്ങി. പോലീസ് അവിടെയും എത്തി. നിരോധനാജ്ഞ അവിടെയും പ്രഖ്യാപിച്ചു. അതു വകവെയ്‌ക്കാൻ കൃഷിക്കാർ തയ്യാറായില്ല. പോലീസു ലാത്തിച്ചാർജ്ജ് തുടങ്ങിയപ്പോൾ ജനക്കൂട്ടം കൈയിൽ കിട്ടിയതൊക്കെ പോലീസിനെ നേരിടാൻ ഉപയോഗിച്ചു. ശക്തമായ കല്ലേറിൽ ഇൻസ്‌പെക്‌ടർ കുട്ടികൃഷ്‌ണമേനോൻ മരിച്ചു. ഹെഡ്‌കോൺസ്റ്റബിൾ ഗോപാലൻ നമ്പ്യാർ ആശുപത്രിയിൽ വെച്ചും മരിച്ചു. പിന്നീട് പോലീസിന്റെ ഭീകരവാഴ്‌ചയായിരുന്നു. 38 പേരെ പ്രതികളാക്കി കേസ് ചാർജ്ജ് ചെയ്‌തു. ഈ കേസിൽ കെ പി ആറിനെ വധശിക്ഷക്ക് വിധിച്ചു. മറ്റുള്ളവരെ വിവിധകാലത്തേക്കും. ശക്തമായ ബഹുജന പ്രക്ഷോഭത്തെത്തുടർന്നു 1942 മാർച്ച് 24-ാം തീയതി മദിരാശി ഗവൺമെന്റ് കെ പി ആറിന്റെ വധശിക്ഷ ഇളവു ചെയ്‌തു.
കയ്യൂർ 1943 മാർച്ച് 29
കയ്യൂരിൽ നടന്ന പോലീസ് മർദ്ദനത്തിൽ പങ്കെടുത്ത സുബരായൻ എന്ന പോലീസുകാരൻ പിറ്റേന്നു മർദ്ദനപ്രതിഷേധക്കാരുടെ കൈകളിൽ ചെന്നുപെട്ടു. അയാളെ കൈകാര്യം ചെയ്യാൻ ജാഥാംഗങ്ങൾ ആവേശം കാട്ടിയെങ്കിലും നേതാക്കൾ ഇടപെട്ടു സംഘർഷം ഒഴിവാക്കി. പോലീസുകാരൻ കൊടിയും പിടിച്ചു ജാഥക്കു മുമ്പിൽ നടക്കണം എന്ന വ്യവസ്ഥയിൽ വേറെ വഴിയില്ലാതെ അയാളതു ചെയ്‌തു. തഞ്ചം കിട്ടിയപ്പോൾ അയാൾ കൊടി വലിച്ചെറിഞ്ഞു പുഴയിൽ ചാടി രക്ഷപ്പെടാൻ നോക്കി. പക്ഷേ പുഴയിൽ മുങ്ങി മരിച്ചു.
അന്നു കയ്യൂരും പരിസരങ്ങളിലും കർഷകപ്രസ്ഥാനവും കോൺഗ്രസും ശക്തമായിരുന്നു. വിപ്ലവപ്രസ്ഥാനത്തെ അടിച്ചൊതുക്കാനുള്ള ഒരവസരമായി പോലീസും സ്ഥാപിതതാൽപ്പര്യക്കാരും കയ്യൂർ സംഭവം എടുത്തു. കയ്യൂരും ചുറ്റുപാടുമുള്ള 61 പേരെ പ്രതികളാക്കി അവർ കേസെടുത്തു. അതിൽ അഞ്ചുപേരെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചു.
മഠത്തിൽ അപ്പു കോയിത്താറ്റിൽ ചിരുകണ്ടൻ പൊടോര കുഞ്ഞമ്പു നായർ പള്ളിക്കൽ അബൂബക്കർ ചൂരിക്കാടൻ കൃഷ്‌ണൻ നായർ
മറ്റുള്ളവരെ വിവിധ കാലത്തേക്കു ശിക്ഷിച്ചു. ചൂരിക്കാടൻ മൈനർ ആയിരുന്നതുകൊണ്ട് തൂക്കിക്കൊലിൽ നിന്നു ഒഴിവാക്കി ജീവപര്യന്തം തടവാക്കി. മറ്റുളളവരെ രക്ഷപ്പെടുത്തുവാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ആ നാലു പേരെ 1943 മാർച്ച് 29 ന് തൂക്കിക്കൊന്നു.
ഇന്ത്യയിൽ കർഷകപ്രസ്ഥാനത്തിന്റെ ആദ്യത്തെ രക്തസാക്ഷികൾ.
ഒഞ്ചിയം
ഒഞ്ചിയത്തു വെച്ചു നടന്ന താലൂക്ക് പാർടി കമ്മിറ്റി യോഗത്തിൽ സ. പി ആർ നമ്പ്യാർ, പി.പി ശങ്കരൻ തുടങ്ങിയവരുണ്ടായിരുന്നു. ഭക്ഷ്യക്ഷാമത്തിനെതിരായും കൃഷിഭൂമിക്കുവേണ്ടിയുമുള്ള സമരം സ. മണ്ടൊടി കണ്ണന്റെ നേതൃത്വത്തിൽ ശക്തിയായി നടന്നുകൊണ്ടിരുന്ന സന്ദർഭമായിരുന്നു അത്. എം എസ് പിക്കാർ ഏതു സമയവും റോന്തുചുറ്റി സഖാക്കൻമാരെ വേട്ടയാടാൻ ശ്രമിച്ചുകൊണ്ടിരുന്നു. വസൂരി, കോളറ, ദാരിദ്ര്യ്യം തുടങ്ങിയവയ്‌ക്കെതിരായി ജനങ്ങൾക്കിടയിൽ രാവും, പകലും പ്രവർത്തിച്ചു പ്രശസ്‌തിയാർജ്ജിച്ച സ. മണ്ടോടി കണ്ണൻ ഒഞ്ചിയക്കാരുടെ കണ്ണിലുണ്ണിയായിരുന്നു. കണ്ണനെ അന്വേഷിക്കാനെന്ന പേരിൽ 1943 ഏപ്രിൽ 30ന് എം എസ് പിക്കാർ മുക്കാളിയിൽ കൂടി കണ്ണനെ അന്വേഷിച്ചു. വീട്ടിൽ ചെന്നു. കണ്ണനെ കണ്ടില്ല. പുളിയുള്ളതിൽ എന്ന വീട്ടിൽ വന്ന് എം കെ കേളുവുണ്ടോ, പി ആർ നമ്പ്യാരുണ്ടോ എന്നൊക്കെ അന്വേഷിച്ചു. ആളില്ലെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. അവിടെയുണ്ടായിരുന്ന വീട്ടുടമസ്ഥൻ ചോയിക്കാരണവരേയും മകൻ കണാരനേയും അറസ്റ്റ് ചെയ്‌തു. അറസ്റ്റ് വിവരം മെഗഫോണിൽ നാടു മുഴുവൻ അറിയിക്കപ്പെട്ടു.
അറസ്റ്റ് ചെയ്യപ്പെട്ട ചോയിക്കാരണവരേയും മകൻ കണാരനേയും വിട്ടുതരണമെന്നും പറയുന്ന സ്ഥലത്ത് ഹാജരാക്കാമെന്നും പറഞ്ഞപ്പോൾ വിട്ടുതരാമെന്ന മറുപടിയുണ്ടായി. സ. അളവക്കൽ കൃഷ്‌ണന്റെ നേതൃത്വത്തിൽ ജനങ്ങളും ഇവരെ അനുഗമിച്ചു. വയൽ വിട്ട് ഇടവഴിയിലേക്ക് കയറിയപ്പോൾ പോലീസ് ജനക്കൂട്ടത്തിനു നേരെ തുരുതുരാ വെടിവച്ചു. സഖാക്കൾ മേനോൻ കണാരൻ, അളവക്കൽ കൃഷ്‌ണൻ, പുറയിൽ കണാരൻ, പാറൊള്ളതിൽ കണാരൻ, വി കെ ചാത്തു, കെ പി രാവുട്ടി, കെ എം ശങ്കരൻ, വി പി ഗോപാലൻ എന്നിങ്ങനെ എട്ടുപേർ വെടിവെപ്പിലും പോലീസിന്റെയും എം എസ് പിയുടേയും മർദ്ദനഫലമായി സഖാക്കൾ മണ്ടോടി കണ്ണൻ, കൊല്ലനിച്ചേരി കുമാരൻ എന്നിവർ ആശുപത്രിയിലും വെച്ച് മരിച്ചു. അങ്ങനെ ഒഞ്ചിയം രക്തസാക്ഷികൾ പത്തായി. വെടിവെപ്പിൽ മരിച്ച എട്ടുപേരെ വടകര പുറങ്കര എന്ന ഗവൺമെന്റ് സ്ഥലത്ത് ഒരു കുഴി വെട്ടി മറവു ചെയ്യാൻ ശ്രമിച്ചപ്പോൾ ആ പ്രദേശത്തുകാർ ശക്തിയായി എതിർത്തു. അതിന്റെ ഫലമായി ഓരോരുത്തരെയായി മറവു ചെയ്യാൻ ഏർപ്പാടു ചെയ്‌തു.
രക്തസാക്ഷികളെ മറവ് ചെയ്‌ത സ്ഥലത്ത് ഒരു രക്തസാക്ഷി സ്‌തംഭം നിർമ്മിച്ച് രക്തസാക്ഷികളുടെ നാമം കുറിച്ചുവെച്ച് രക്തസാക്ഷികളെ അനശ്വരരാക്കിയിരിക്കുന്നു.
പുന്നപ്ര - വയലാർ
കേരളത്തിൽ സമരഭരിതമായ ഓർമകളിലെ കുതിപ്പാണ് പുന്നപ്ര - വയലാർ. ചോരയുടേയും കണ്ണീരിന്റേയും കനൽവഴികളിലൂടെ മുന്നേറിയ മലയാളമണ്ണിന്റെ ചരിത്രത്തിലെ ഒരു ചുവന്നപൊട്ട്. തെലങ്കാന പോലെ - തൊഴിലാളി വർഗ മുന്നേറ്റങ്ങൾക്കു തിലകക്കുറിയായി മാറിയസമരം. മർദ്ദക - ചൂഷണ ഭരണകൂടത്തിന്റെ എല്ലാ നെറികേടുകൾക്കുമെതിരെ അഭിമാനബോധമുള്ള തൊഴിലാളികളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ സമരം. അത് ചരിത്രഗതി നിർണയിക്കാൻ പ്രാപ്‌തമായ അത് ചരിത്രഗതിമുന്നേറ്റം കൂടിയായിരുന്നു.
ദാരിദ്ര്യത്തിലും പട്ടിണിയിലും ജന്മി - ഗുണ്ടാവർഗത്തിന്റെ പീഡനങ്ങളിലും ഹോമിക്കപ്പെടുന്ന ജീവിതമായിരുന്നു അമ്പലപ്പുഴ - ചേർത്തല താലൂക്കുകൾ ഉൾപ്പെടുന്ന വടക്കുപടിഞ്ഞാറൻ തിരുവിതാംകൂറിലെ തൊഴിലാളികളുടേത്. ഈ കാലഘട്ടത്തിലാണ് ഇന്നും തിരുവിതാംകൂറിൽ ആദ്യമായി വ്യവസായവത്‌കരിക്കപ്പെട്ട അമ്പലപ്പുഴ - ചേർത്തല താലൂക്കുകളിലെ തൊഴിലാളികൾ സംഘടനാപ്രവർത്തനത്തിലൂടെ ഉന്നതമായ രാഷ്‌ട്രീയബോധം സ്വന്തമാക്കിയത്.
ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടന ആലപ്പുഴയിൽ രൂപമെടുത്തത് - 1097 മീനം 18ന് (1922 മാർച്ച് 31) രൂപം കൊണ്ട തിരുവിതാംകൂർ ലേബർ അസ്സോസിയേഷൻ. എമ്പയർ കയർ വർക്‌സ് തൊഴിലാളികളുടേതായ ഈ സംഘടന തികച്ചും തൊഴിൽപരമായ ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു രൂപംകൊണ്ടത്.
തങ്ങളുടെ ജീവിതാവശ്യങ്ങൾ രാജാവിനെ നേരിട്ടു ബോധ്യപ്പെടുത്തുവാൻ ലേബർ അസോസിയേഷൻ തീരുമാനിച്ചു. കൊട്ടാരവാതിൽക്കലേക്ക് ജാഥ നടത്താനുള്ള തൊഴിലാളികളുടെ തീരുമാനം തിരുവിതാംകൂറിന്റെ ചരിത്രത്തിൽ ഒരു സിംഹഗർജ്ജനമായിരുന്നു. രാജഭരണത്തിനു ഇത് ഒരു തരത്തിലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ജാഥ നിരോധിച്ചു. ജാഥയുടെ നിർദ്ദിഷ്‌ട ക്യാപ്‌റ്റൻ കൊല്ലം ജോസഫ് അറസ്റ്റിലുമായി.
1113 കുംഭം 24 ആലപ്പുഴ, ചേർത്തല, മുഹമ്മ, അരൂർ മേഖലകളിലെ കയർഫാക്‌ടറിതൊഴിലാളികൾ തുടർച്ചയായ കൂലികുറയ്‌ക്കലിനെതിരെ പണിമുടക്ക് നടത്താൻ തീരുമാനിച്ചു. പണിമുടക്കിന് മുമ്പേതന്നെ നേതാക്കൾ അറസ്റ്റിലായി. ആലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് തൊഴിലാളികൾ മാർച്ച് ചെയ്‌തു. തൊഴിലാളികളെ പോലീസ് ഭീകരമായി ലാത്തിച്ചാർജ്ജ് ചെയ്‌തു. ലാത്തിച്ചാർജ്ജിൽ ബാവ മരിച്ചു. തിരുവിതാംകൂറിലെ ആദ്യത്തെ തൊഴിലാളി രക്തസാക്ഷി.
1114 തുലാം 5 (1938 ഒക്‌ടോബർ 22) അമ്പലപ്പുഴ - ചേർത്തല താലൂക്കുകളിൽ കയർഫാക്‌ടറി തൊഴിലാളികൾ അനിശ്ചിതകാലപണിമുടക്ക് ആരംഭിച്ചു. കൂലിവർദ്ധന നടപ്പാക്കുന്നതോടൊപ്പം ദേശീയനേതാക്കളെ മോചിപ്പിക്കുക, ഉത്തരവാദഭരണം അനുവദിക്കുക എന്നീ ആവശ്യങ്ങളും സമരം ഉന്നയിച്ചു.
1946 ആയപ്പോൾ ദിവാൻ സർ. സി.പി. രാമസ്വാമി അയ്യർ അമേരിക്കൻ മോഡൽ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഉത്തരവാദഭരണം നൽകും. പ്രായപൂർത്തിവോട്ടവകാശം വിനിയോഗിച്ച് തെരഞ്ഞെടുക്കുന്ന നിയമസഭയെയും അംഗീകരിക്കും. പക്ഷേ രാജഭരണം തുടരും. ദിവാന്റെ നേതൃത്വത്തിലുള്ള മാറ്റാനാവാത്ത ഉന്നതഭരണമണ്‌ഡലവും നിലനിൽക്കും. ഇതായിരുന്നു 'അമേരിക്കൻ മോഡൽ' എന്ന കുപ്രസിദ്ധ ഭരണരീതിയുടെ ചുരുക്കം.
ഇതിനെതിരെ നീങ്ങാൻ സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വവും കമ്യൂണിസ്റ്റുകാരും തീരുമാനിച്ചു. ഇതിനിടയിലാണ് 1122 കന്നി 27ന് (1946) തിരുവിതാംകൂർ കയർ ഫാക്‌ടറി വർക്കേഴ്‌സ് യൂണിയൻ, മുഹമ്മ കയർ ഫാക്‌ടറി വർക്കേഴ്‌സ് യൂണിയൻ, ചേർത്തല കയർ ഫാക്‌ടറി വർക്കേഴ്‌സ് യൂണിയൻ എന്നീ സംഘടനകളുടെ സംയുക്തയോഗം ചേർന്ന് 27 ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യാൻ തീരുമാനിച്ചത്. ദിവാൻ ഭരണം അവസാനിപ്പിക്കുക, ഉത്തരവാദഭരണം അനുവദിക്കുക തുടങ്ങിയ രാഷ്‌ട്രീയാവശ്യങ്ങളും ഇതിൽ ഉൾപ്പെട്ടു. ടി.വി. തോമസ് കൺവീനറായി സമരസമിതി രൂപീകരിക്കുകയും ചെയ്‌തു. ഈ പ്രക്ഷോഭമാണ് പുന്നപ്ര - വയലാർ സമരമായി ചരിത്രത്തിൽ സ്ഥാനം പിടിച്ചത്.
പുന്നപ്ര - വയലാർ സമരമുന്നേറ്റത്തിലെ ആദ്യസംഭവം പുന്നപ്രയിലെ വെടിവെയ്‌പ്പായിരുന്നു. 1122 തുലാം ഏഴിന് (1946 ഒക്‌ടോബർ 24) പുന്നപ്ര കടപ്പുറത്ത് സായുധരായ പോലീസുകാർ എത്തി. തൊഴിലാളികളും പോലീസിനെ നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. പുന്നപ്ര കടപ്പുറത്ത് ആയിരത്തോളം വരുന്ന തൊഴിലാളികളോട് മുഖാമുഖം ഏറ്റുമുട്ടാനെത്തിയ പോലീസ് പൊടുന്നനെ വെടിവയ്‌പ്പിനുള്ള ഒരുക്കത്തിലായിരുന്നു.
]സോവിയറ്റ് യൂണിയനുമായുള്ള ബന്ധം
പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായി ഭരണമേറ്റെടുക്കുകയും സോഷ്യലിസ്റ്റ് ആശയങ്ങളുണ്ടായിരുന്ന അദ്ദേഹം ഭാരതവും സോവിയറ്റ് യൂണിയനുമായി നല്ല ബന്ധം വളർത്തിയെടുക്കുകയും ചെയ്തു. അന്ന് ഭാരതത്തിൽ പ്രതിപക്ഷ കക്ഷിയായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി, ഭാരത സർക്കാരുമായും നെഹ്രു ഗവണ്മെന്റുമായും സമവായത്തിലെത്തണമെന്നും വിമർശനങ്ങൾ കുറയ്ക്കണമെന്നും സോവിയറ്റ് യൂണിയൻ ആഗ്രഹിച്ചു. കമ്മ്യൂണിസ്റ്റ്പാർട്ടിയിലെ ഔദ്യോഗിക പക്ഷം സോവിയറ്റ് യൂണിയന്റെ ഈ ആഗ്രഹത്തെ പിന്തുണയ്ക്കുന്നവരായിരുന്നു.
അതേസമയം തന്നെ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് ആശയപ്രകാരം പറയുമ്പോൾ ഉയർന്ന വർഗ്ഗക്കാരുടെ പാർട്ടിയായ (ബൂർഷ്വാ വലതുപക്ഷ പാർട്ടി) കോൺഗ്രസ്സ് പാർട്ടിയുമായും നെഹ്രുവിന്റെ സോഷ്യൽ ഡെമോക്രാറ്റിക് ആശയങ്ങളുമായും ഒത്തുപോകുന്നത് ഭാരതത്തിലെ തൊഴിലാളി വർഗ്ഗങ്ങളുടെ താൽപ്പര്യങ്ങൾക്കും വർഗ്ഗ സമരത്തിന്റെ ആക്കത്തിനും ഒരു തിരിച്ചടിയാണെന്നു വിശ്വസിച്ച കുറേപ്പേർ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായിരുന്നു. ഏതാണ്ട് 1950 മുതൽ തന്നെ ഇതു സംബന്ധിച്ച ചർച്ചകളും ഉൾപ്പാർട്ടി സമരവും നടക്കുന്നുമുണ്ടായിരുന്നു.
കേരളത്തിലെ സംഭവങ്ങൾ
തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലേറിയ ഭാരതത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് കേരളത്തിൽ ഇ.എം.എസ് നേതൃത്വം കൊടുത്ത 1957 ലെ സർക്കാരായിരുന്നു, എന്നാൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ഗവണ്മെന്റ് ഇ.എം.എസ് സർക്കാരിനെ പിരിച്ചു വിട്ട സംഭവം ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകാരിൽ വളരെയേറെ ആശങ്കയുണ്ടാക്കി.
No comments:
Post a Comment