സൌമ്യ ചോദിക്കുന്നു...........
ഹേ....മലയാളി സ്ത്രീയെ...നിനക്ക് ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടോ?
എന്റെ ജീവനും ജീവിതവും കഴിഞ്ഞു. ഒരു പക്ഷെ ഞാന്‍ ജീവിച്ചിരുന്നെങ്കില്‍ സ്വയം മരണത്തെ പുല്കുമായിരുന്നു. സമൂഹത്തിന്റെ വെറുങ്ങലിച്ച സ്വാര്‍ത്ഥ മനസുകള്‍ക്കിടയില്‍ ജീവച്ഛവമായി നാളുകള്‍ തള്ളി നീക്കുന്നതിലും ഭേദം അതാണ്.
ഞാന്‍ ചോദിക്കട്ടെ, നിങ്ങളായിരുന്നു ആ സ്ത്രീ എങ്കില്‍ എന്ത് ചെയ്യുമായിരുന്നു?
എന്റെ രക്തം നക്കി കുടിക്കാന്‍ വന്ന ചെന്നായുടെ മുമ്പില്‍ എന്റെ പ്രാണന്‍ പിടയുന്ന വേദന നിങ്ങള്‍ കണ്ടുവോ? എന്റെ ജീവനു വേണ്ടി കേണു നിലവിളിക്കുമ്പോള്‍ ഞാന്‍ കയറിയിരുന്ന തീവണ്ടി പിന്നെയും മുന്നോട്ടുരുളുകയായിരുന്നു എന്ന് നിങ്ങള്‍ക്കറിയുമോ?
റെയില്‍വേ എന്റെ ജീവനു മൂന്നു ലക്ഷം വിലയിട്ടു. കൊടികളുടെ നിറം പാറിച്ച് പ്രകടനവും പ്രഹസനവും നടത്തി സമൂഹം എന്റെ മരണം സംഭവ ബഹുലമാക്കി. എന്റെ വിലാപ യാത്ര ആഘോഷമായി കൊണ്ടാടിയപ്പോള്‍ എനിക്ക് കിട്ടിയ സഹതാപം എന്ന മരണാനന്തര ബഹുമതി ആ ചിതയോടൊപ്പം എരിഞ്ഞടങ്ങി എന്ന് നിങ്ങള്‍ അറിയുമോ?
ഇനി എത്ര സൌമ്യമാര്‍.............?
നാളെ ഇനി ലേഡീസ് കമ്പാര്‍ട്ട്മെന്റിന്റെ സ്ഥാനം മാറുകയും, കാവല്‍ ഭടന്മാര്‍ ഉണ്ടാകുകയും ഒക്കെ ആവാം. എല്ലാം സ്വസ്തമായോ? സ്ത്രീ സുരക്ഷിതയായോ?
ഗോവിന്ദച്ചാമിയെക്കാള്‍ വികൃതമായ മുഖമുള്ള എത്രയോ പേരെ എനിക്കിപ്പോള്‍ കാണാം. പക്ഷെ അവരൊന്നും ഗോവിന്ദച്ചാമിയെപ്പോലെ പൊട്ടന്മാരല്ല. അറവുകാരന് മാടിനോടുള്ള സ്നേഹം പോലെ മുഖം മൂടിയിട്ട് അടുത്ത് നില്‍ക്കുന്ന മാന്യന്മാര്‍.
കലയുടെ പേരില്‍ നഗ്നത വില്‍ക്കുന്നവര്‍ ഓര്‍ത്തു കൊള്ളുക നിങ്ങള്‍ സ്ത്രീയുടെ ചോരക്കു രുചി കൂട്ടുകയാണ്. ഒരു സ്ത്രീയെ തെരുവിലേക്ക് എറിഞ്ഞ് കൊടുക്കുകയാണ്.......
ഫാഷന്റെ പേരില്‍ തുണി ഉരിയുന്നവര്‍ ഓര്‍ക്കുക നിങ്ങളുടെ തൊലി പിച്ചി ച്ചീന്തുവാന്‍ നഖങ്ങള്‍ക്ക് ആര്‍ത്തി കൂടുകയാണ്...
നിങ്ങളുടെ പ്രാണന്റെ പിടച്ചിലിനെ 'മാനഭംഗം' എന്ന ഇക്കിളി പേരിട്ടു വിളിക്കുന്നവര്‍ അതു ആസ്വദിച്ചു നുണയുകയാണ്...
സന്ധ്യക്ക് ആറര മണി കഴിഞ്ഞാല്‍ നിങ്ങളുടെ കണ്ണുനീര് പോലും വില്‍ക്കപ്പെടുകയാണ്......
നിങ്ങള്ക്ക് നിങ്ങളുടെതെന്നു പറയാന്‍ ഒന്നുമില്ലേ........................?
നിങ്ങള്‍ക്കും ജീവിക്കണ്ടേ.......?
ഹേ..സ്ത്രീയെ നിനക്ക് നീ മാത്രമേ ഉള്ളൂ എന്ന് ഇനിയും തിരിച്ചറിയുന്നില്ലെങ്കില്‍ അടുത്തവള്‍ക്ക് കൈമാറാന്‍ കയ്യില്‍ ഒരു രക്ത പുഷ്പവുമായി ഞാന്‍ ഇവിടെ കാത്തിരിപ്പുണ്ട്.
കരുതിയിരിക്കുക!! ഈ ഉറക്കത്തില്‍ നിന്നും നിന്നെ ആരെങ്കിലും വിളിച്ചുണര്ത്തുന്നത് മരണത്തിലേക്കായിരിക്കും!!
അതല്ല നിനക്കും ഒരു ജീവിതം വേണമെങ്കില്‍, ഒരു സ്ത്രീയെ വില്‍പ്പനച്ചരക്കാക്കുവാന്‍ സമൂഹത്തെ (പുരുഷനെയോ മറ്റൊരു സ്ത്രീയെ തന്നെയോ) അനുവദിക്കാതിരിക്കുക.
ഇതാണു സത്യം, ഒരു മരണം കൊണ്‍ടൊന്നും.ആരും ഒന്നും മനസ്സിലാക്കില്ല.
ഇനിയും ഗോവിന്ദച്ചാമിമാര്‍ ഉണ്‍ടായിക്കൊണ്ടിരിക്കും ഇനിയും സൗമ്യമാര്‍ പീഡിപ്പിക്കപ്പെടും.
ലക്ഷങ്ങള്‍ അവര്‍ക്കു സര്‍ക്കാര്‍ ഇനാം പ്രക്ക്യാപിക്കും.
പത്രങ്ങള്‍ പീഡനം വെറും വാര്‍ത്തകളായി ആഘോഷിക്കും.
നിയമങ്ങള്‍ നോക്കുകുത്തികളായി മാറും....
.കണ്ണീര്‍ സീരിയലുകള്‍ കണ്‍ടു കണ്ണീര്‍ തീര്‍ന്നുപോയ അമ്മമാര്‍ക്കു വാര്‍ക്കാന്‍ കണ്ണീരില്ലാതാവും.
ശരീരത്തിന്റെ അഴകളവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ വസ്ത്രങ്ങള്‍ പെണ്മക്കള്‍ക്കായി അമ്മമാര്‍ തെരഞ്ഞെടുത്തു നല്‍കുന്നു.
മാറുന്ന ലോകത്തിന്റെ കാമക്കണ്ണുകള്‍ അവരെ കൊത്തിപ്പറിക്കാന്‍ ഒളിച്ചിരിക്കുന്നതറിയാതെ................. ..
ഇന്നൊരാള്‍ക്ക് സംഭവിച്ചത് നാളെ എനിക്കാണെന്നു ആരും മനസ്സില്ലാക്കുന്നില്ല
കണ്ണു തുറക്കട്ടെ എല്ലാവരും...........കാണട്ടെ സത്യതിന്റെ വികൃത മുഖം.............പ്രതികരിക്കട്ടെ അക്രമങ്ങള്‍ക്കെതിരെ.....................

മാറുന്ന ലോകത്തിന്റെ കാമക്കണ്ണുകള്‍ അവരെ കൊത്തിപ്പറിക്കാന്‍ ഒളിച്ചിരിക്കുന്നതറിയാതെ.................
ഇന്നൊരാള്‍ക്ക് സംഭവിച്ചത് നാളെ എനിക്കാണെന്നു ആരും മനസ്സില്ലാക്കുന്നില്ല
കണ്ണു തുറക്കട്ടെ എല്ലാവരും...........കാണട്ടെ സത്യതിന്റെ വികൃത മുഖം.............പ്രതികരിക്കട്ടെ അക്രമങ്ങള്‍ക്കെതിരെ.....................
No comments:
Post a Comment